മലപ്പുറം:വണ്ടൂര്‍ന്മ വാണിയമ്പലം തെച്ചങ്ങോട് ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മരുതുങ്ങല്‍ എലമ്പ്ര ബേബിയുടെ മകന്‍ നന്ദന്‍ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്കാണ് അപകടം ഉണ്ടായത്. വണ്ടൂരിലെ എംടിഎസ് മെറ്റല്‍സ് സ്ഥാപനത്തില്‍ ജീവനക്കാരനാണ് നന്ദന്‍.
രാവിലെ വീട്ടില്‍നിന്ന് പാല്‍ വാങ്ങാന്‍ പോയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. നേരത്തെ വണ്ടൂര്‍ ബ്ലോക്ക് ഓഫിസിനു സമീപമാണ് നന്ദന്റെ കുടുംബം താമസിച്ചിരുന്നത്. പിന്നീടാണ് വാണിയമ്പലം മരുതുങ്ങലിലേക്ക് താമസം മാറ്റിയത്. മാതാവ്: ബിന്ദു. സഹോദരങ്ങള്‍: നാഥു, നന്ദേഷ്
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




