വള്ളിക്കുന്ന്:ആള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ (AKTA )
വള്ളിക്കുന്ന് യൂണിറ്റ് കണ്‍വെന്‍ഷന്‍ നവജീവന്‍ എല്‍.പി. സ്‌കൂളില്‍ മലപ്പുറം ജില്ലാ പ്രസിഡണ്ട് വി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പെന്‍ഷന്‍ 5000 രൂപയാക്കുക, കുടിശികയായ പ്രസവാനുകൂല്യം 13000 രൂപ ഉടനെ നല്‍കുക , റിട്ടയര്‍മെന്റ് ആനുകൂല്യം പരിഷ്‌കരിച്ച് പാസാക്കിയത് മുഴുവനായും അവകാശപ്പെട്ടവര്‍ക്ക് ഉടന്‍ അനുവദിക്കുക തുടങ്ങിയ വിവിധ പ്രമേയങ്ങളും കണ്‍വെന്‍ഷന്‍ പാസാക്കുകയുണ്ടായി.
യൂണിറ്റ് ജോ : സെക്രട്ടറി അഷിജ.കെ.വി സ്വാഗതം പറഞ്ഞ് പ്രസിഡണ്ട് ശ്രീജയ ‘എസ് അദ്ധ്യക്ഷം വഹിച്ച കണ്‍വെഷനില്‍ സെക്രട്ടറി ടി.കിഷോര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ജോയിന്റ് സെക്രട്ടറി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ജില്ലാ കമ്മറ്റി മെമ്പര്‍മാരായ വി .കെ സുനില്‍, കെ പ്രഭ എന്നിവരും ഏരിയാ പ്രസിഡണ്ട് പട്ടയില്‍ പ്രഭാകരനും അഭിവാദ്യം ചെയ്ത് സംസാരിച്ചു. സന്തോഷ് കുമാര്‍ കോട്ടക്കടവ് നന്ദിയും പറഞ്ഞു.




