HIGHLIGHTS : A woman's body was chopped up and left in a barrel; this is the third incident in Bengaluru
ബെംഗളൂരു: യുവതിയുടെ മൃതദേഹം വെട്ടിനുറുത്തി വീപ്പയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരു സര്‍ എം വിശ്വേശ്വരയ്യ റെയില്‍ വേ സ്റ്റേഷന്റെ പ്രവേശന കവാടത്തിന് മുന്നിലാണ് മൃതദേഹം കണ്ടത്.
ഏകദേശം 32-35 വയസ്സിനടുത്ത് പ്രായമുണ്ടെന്നാണ് പോലീസ് പറയുന്നത്. ബെംഗളൂരുവില്‍ ഇതേ രീതയില്‍ നടക്കുന്ന മൂന്നാമത്തെ സംഭവമാണ് ഇത്. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് പരമ്പരയാണോ എന്നാണ് പോലീസ് സംശയിക്കുന്നത്.

വീപ്പയില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വീപ്പ തുറന്നു നോക്കിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടത്. ഫോറന്‍സിക് ഉദ്യോഗസ്ഥരും വിരലടയാള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
എസ്എംടിവി സ്‌റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചില്‍ ചാക്കില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.ട്രെയിനില്‍ ലഗേജുകള്‍ക്കൊപ്പം തള്ളിയ ചാക്കില്‍ നിന്ന് ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരാതിപ്പെടുകയും തുടര്‍ന്ന് നടന്ന പിശോധനയിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഈ സംഭവം ഉണ്ടായത്.
കഴിഞ്ഞ ജുവരിയിലാണ് യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ അറ്റത്ത് പ്ലാസ്റ്റിക് വീപ്പയില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ റെയില്‍വേ പോലീസ്‌കണ്ടെത്തിയിരുന്നു.