Section

malabari-logo-mobile

മഞ്ജു വാര്യര്‍,സൗബിന്‍ ഷാഹിര്‍ ചിത്രം ‘വെള്ളരിപ്പട്ടണം’ തിയേറ്ററിലേക്ക്

HIGHLIGHTS : Manju Warrier, Soubin Shahir film 'Vellaripattanam' to theaters

മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യരും , സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘വെള്ളരിപട്ടണം’ മാര്‍ച്ച് 24 ന് തിയേറ്ററിലെത്തുന്നു.

നവാഗതനായ മഹേഷ് വെട്ടിയാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന വെള്ളരിപട്ടണത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനായ ശരത് കൃഷ്ണ, സംവിധായകന്‍ മഹേഷ് വെട്ടിയാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരുപൊളിറ്റിക്കല്‍ സറ്റയര്‍ സിനിമ കൂടിയാണ്.

സലീംകുമാര്‍,മാല പാര്‍വതി, വീണ നായര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ്മ, അഭിരാമി ഭാര്‍ഗവന്‍,കോട്ടയംരമേശ് തുടങ്ങിയ താരങ്ങളാണ് വെള്ളരിപട്ടണത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!