HIGHLIGHTS : Accused arrested in Kannur police station premises fire incident
കണ്ണൂര്‍: വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിസരത്തെ വാഹനങ്ങള്‍ക്ക് തീയിട്ട സംഭവത്തിലെ പ്രതി പോലീസ് പിടിയിലായി.കാപ്പ പ്രതിയായ ചാണ്ടി ഷമീം ആണ് അറസ്റ്റിലായത്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോലീസ് സമീപത്തെ കെട്ടിടത്തില്‍ നിന്ന് പിടികൂടി.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഇയാള്‍ പോലീസ് വിവിധ കേസുകളിലായി പിടികൂടിയ വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചത്. മൂന്ന് വാഹനങ്ങള്‍ പൂര്‍ണമായും രണ്ട് വാഹനങ്ങള്‍ ഭാഗീകമായും കത്തി നശിച്ചിരുന്നു.
വാഹനങ്ങള്‍ക്ക് ചാണ്ടി ഷമീമിന്റെ നേതൃത്വത്തില്‍ തീയിട്ടതാണെന്ന് സ്ഥിരീകരിച്ചതോടെ ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കെട്ടിടത്തില്‍വെച്ച് ഇയാളെ സാഹസികമായി പോലീസ് പിടികൂടുകയായിരുന്നു.