HIGHLIGHTS : A woman was found dead after being hit by a train in Vallikunnil
മലപ്പുറം വള്ളിക്കുന്നില്‍ യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍കണ്ടെത്തി. റെയില്‍വേ സ്റ്റേഷന് അടുത്ത് ഇന്ന് പുലര്‍ച്ചെ 4:30ഓടെ ആണ് സംഭവം. ഏകദേശം 20വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം ആണ് കണ്ടെത്തിയത്.
വെള്ള കളര്‍ പാന്റും ചുവപ്പും കറുപ്പും കലര്‍ന്ന കള്ളി ഷേര്‍ട്ടും ആണ് ധരിച്ചിരിക്കുന്നത്.

അപകട വിവരമറിഞ്ഞെത്തിയ പരപ്പനങ്ങാടി എസ്‌ഐ ജയദേവന്‍, റെയില്‍വേ ഓഫിസര്‍ പ്രമോദ,് പരപ്പനങ്ങാടി ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ നൗഫല്‍ എന്‍പി വള്ളിക്കുന്ന്, ഗഫൂര്‍ തമ്മന്ന, റാഫി ചെട്ടിപ്പടി, റിയാസ് പുത്തിരിക്കല്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു