HIGHLIGHTS : 5 people were arrested in the case of kidnapping of youths
മലപ്പുറം: സാമ്പത്തിക ഇടപാടുകളുടെ പേരില്‍ 65 ലക്ഷം രൂപ ആവശ്യപ്പെട്ടു രണ്ടു പേരെ തട്ടിക്കൊണ്ടുപോയ കേസില്‍ 5 പേരെ പൊലീസ് അറസ്റ്റു ചെയ്തു. പുളിക്കല്‍ ചെറുകാവ് ചെറുകുഴിയില്‍ മുഹമ്മദ് അനീസ് (34), പറവൂര്‍ മേലാടത്ത്പുരയില്‍ അബ്ദുറഹുഫ് (34), ചെറുകാവ് ഏലാടത്ത് ജാഫര്‍ (43), കിഴിശേരി കുന്നത്തുതൊടിയില്‍ ശിഹാബുദ്ദീന്‍ (36), പുളിക്കല്‍ ആന്തിയൂര്‍കുന്ന് കണിയത്ത് ചോലയില്‍ മുജീബ്‌റഹ്‌മാന്‍ (34) എന്നിവരെയാണ് എസ്‌ഐ എസ്.കെ.പ്രിയന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കാട് കല്ലടിക്കോടുവച്ച് അറസ്റ്റു ചെയ്തത്.
കൊടിഞ്ഞി റഫീഖ്, കരിപ്പൂര്‍ ഫസലുറഹ്‌മാന്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം പുത്തൂരില്‍ വച്ച് സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി.

ക്യൂനെറ്റ് എന്ന ബിസിനസ് നെറ്റ്വര്‍ക്കില്‍ ചേര്‍ക്കാമെന്ന് പറഞ്ഞ് റഫീഖും ഫസലുറഹ്‌മാനും ചേര്‍ന്ന് പിടിയിലായ യുവാക്കളി ല്‍നിന്ന് പലപ്പോഴായി 65 ലക്ഷം വാങ്ങിയിരുന്നുവത്രെ. ഇതില്‍ നി ന്നുള്ള ലാഭവിഹിതം കിട്ടാതായ – പ്പോള്‍ നല്‍കിയ പണം തിരികെ ആവശ്യപ്പെട്ടു എന്നാണ് പിടിയിലായവര്‍ പൊലീസിന് നല്‍കിയ മൊഴി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു