അടിമാലി: ഇതരസംസ്ഥാന തൊഴിലാളികളായ ഒരു സ്ത്രീയേയും രണ്ട് പുരുഷന്‍മാരേയും പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി രാജാക്കാട് പന്നിയാര്‍ പുഴയിലാണ് മൃതദേഹം കണ്ടത്.
രാജാക്കാട്ടെ കോഴിക്കടയിലെ ജീവനക്കാരാണ് മരിച്ചത്. മൂന്ന് ദിവസമായി ഇവരെ കാണാതായിട്ട്. മരിച്ചത് ജാര്‍ഖണ്ഡ് സ്വദേശികളാണ്.
ഇവരുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




