മമ്പാട് സ്‌കൂട്ടര്‍ അപകടത്തില്‍ യുവതിയും മൂന്ന് വയസുകാരനും മരിച്ചു

HIGHLIGHTS : A woman and a three-year-old boy died in a Mampad scooter accident

മലപ്പുറം: സ്‌കൂട്ടര്‍ അപകടത്തില്‍ യുവതിയും മൂന്ന് വയസുകാരനും ദാരുണാന്ത്യം. മമ്പാട് നടുവക്കാട് ചീരക്കുഴിയില്‍ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി, ഷിനോജിന്റെ സഹോദരന്റെ മകന്‍ ധ്യാന്‍ ദേവ് എന്നിവരാണ് മരിച്ചത്. സ്‌കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയത്.

ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം സംഭവിച്ചത്. ഷിനോജും ഭാര്യയും മകനും സഹോദരന്റെ മകനും ഒരുമിച്ച് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഷിനോജും കുട്ടിയും ആശുപത്രിയില്‍ ചികിത്സയിലാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!