മലയാള സിനിമ മേഖലയില്‍ പുതിയ സംഘടന വരുന്നു

HIGHLIGHTS : A new organization is coming in the Malayalam film industry

മലയാള സിനിമാ മേഖലയില്‍ പുതിയ സംഘടന വരുന്നു. പ്രോഗ്രസിവ് ഫിലിം മേക്കേഴ്സ് എന്ന പേരിലാണ് പുതിയ സംഘടന. സംവിധായകരായ ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, അഞ്ജലി മേനോന്‍, രാജീവ് രവി എന്നിവരാണ് ഈ നീക്കത്തിന് പിന്നില്‍.

ഒരു പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്റെ രൂപീകരണത്തിനായുള്ള ആലോചന എന്ന തലക്കെട്ടില്‍ ഒരു കത്ത് സിനിമാ അണിയറ പ്രവര്‍ത്തകര്‍ക്കിടയില്‍ വിതരണം ചെയ്താണ് തുടക്കം. കത്തില്‍ ഒപ്പുവച്ചിരിക്കുന്നത് അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിക് അബു, രാജീവ് രവി തുടങ്ങിയവരാണ്. നിലവില്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ബദലായി, പുരോഗമന കാഴ്ചപ്പാടുള്ള ഒരു സംഘടന എന്നതാണ് ഇവര്‍ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം. സിനിമ വ്യവസായം കാലഹരണപ്പെട്ട സംവിധാനങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മറ്റു മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒട്ടും പുരോഗമനപരമല്ലെന്നും കത്ത് വിമര്‍ശിക്കുന്നു.

sameeksha-malabarinews

നീതിയുക്തവും ന്യായപൂര്‍ണവുമായ തൊഴിലിടങ്ങള്‍ സൃഷ്ടിക്കുകയാണ് പുതിയ സംഘടനയുടെ ലക്ഷ്യം. സമത്വം സഹകരണം സാമൂഹിക നീതി എന്നീ മൂല്യങ്ങളില്‍ വേരുന്നിയതാണ് പുതിയ സംഘടന എന്നാണ് അവകാശവാദം. തൊഴിലാളികളുടെ ശാക്തീകരണമാണ് ലക്ഷ്യം. മലയാള ചലച്ചിത്ര വ്യവസായത്തെ നവീകരിക്കാം എന്ന് ആഹ്വാനത്തോടെയാണ് കത്ത് അവസാനിപ്പിക്കുന്നത്.

രഹസ്യ സ്വഭാവത്തോടെ വിതരണം ചെയ്ത കത്ത് നടനും സംവിധായകനുമായ അനുരാഗ കശ്യപ് നവമാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് പൊതുശ്രദ്ധയിലേക്ക് എത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!