HIGHLIGHTS : Nabidinam rally was welcomed
ചാലിയം:നബി ദിനത്തോടനുബന്ധിച്ച് ചാലിയത്തു നടന്ന റാലികള്‍ക്കാണ് ചാലിയം ശ്രീകണ്‌ഠേശ്വര ക്ഷേത്ര കമ്മറ്റി സ്വീകരണ മൊരുക്കിയത്.
ക്ഷേത്ര കവാടത്തിനു സമീപമെത്തിയ നബിദിന റാലികള്‍ക്ക് ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് സി.പി.അയ്യപ്പന്‍, സെക്രട്ടറി കൊടപ്പുറത്ത് ബാബുരാജ്, ക്ഷേത്രം മാതൃ സമിതി പ്രസിഡണ്ട് ടി.വി. മല്ലിക,രാജേഷ് തോട്ടോളി, ടി.വി. വികാസ് എന്നിവരുടെ നേതൃത്ത്വത്തിലാണ് റാലിക്ക് സ്വീകരണമൊരുക്കിയത്.
ബൈത്താനി നഗര്‍ ഹയാത്തുല്‍ ഇസ്ലാം മദ്രസ, കടുക്ക ബസാര്‍ മിസ്ബാഹുല്‍ ഹുദ മദ്രസ എന്നിവയുടെ നേതൃത്ത്വത്തിലെത്തിയ നബിദിന റാലികള്‍ക്കാണ് സ്വീകരണമൊരുക്കിയത്.
കടുക്കബസാര്‍ മിസ്ബാഹുല്‍ ഹുദ മസ്ജിദ് ഇമാം ഷറഫുദ്ദീന്‍ അല്‍ ഫാളിലിക്ക് പായസം നല്‍കി ശ്രീകണ്ഠേശ്വര ക്ഷേത്ര കമ്മറ്റി രക്ഷാധികാരി അണ്ടിപ്പറ്റ് ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു,
റാലിയില്‍ പങ്കെടുത്തവരും റാലി കാണാനെത്തിയവരുമടക്കം മുവായിരത്തോളം പേര്‍ക്ക് ക്ഷേത്ര കമ്മറ്റി പായസം വിതരണം ചെയ്തു.
ബൈത്താനി മസ്ജിദ് ഇമാം ശുഹൈബ് അദനി നബി ദിന സന്ദേശം നല്‍കി.
ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് സി.പി.അയ്യപ്പന്‍ നബിദിന റാലിക്ക് ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
മുന്‍ വര്‍ഷങ്ങളിലും ക്ഷേത്ര കമ്മറ്റി നബിദിന റാലിക്ക് സ്വീകരണമൊരുക്കിയിരുന്നു.
ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവ ദിവസം കടല്‍ക്കരയില്‍ നിന്നുള്ള എഴുന്നള്ളത്തിന് സമീപത്തെ പള്ളിക്കമ്മറ്റികള്‍ സ്വീകരണമൊരുക്കാറുണ്ട്.
പായസ വിതരണത്തിന് പൂപ്പില്‍ ചന്ദ്രന്‍, ഓണത്തറ ബാബു, അജിത്ത് മങ്ങന്തറ, ബേബി ഒടുക്കത്തില്‍, ലക്ഷ്മി പൂപ്പില്‍ തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി.
നബി ദിന റാലികള്‍ക്ക് പി.കെ. അബ്ദുള്‍ മജീദ്, ഷറഫുദ്ദീന്‍ ചാലിയം, നൗഷാദ് സഖാഫി, സലാം മുസ്ല്യാര്‍, റാഫി ബൈത്താനി, സലാം മാവൂര്‍ തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി