
മേപ്പാടി : പാറക്കെട്ടിലെ വെള്ളക്കെട്ടിൽ വീണ കാട്ടുപോത്തിനെ വനം വകുപ്പ് രക്ഷപ്പെടുത്തി. മുണ്ടക്കൈ വനംവകുപ്പ് സ്റ്റേഷൻ പരിധിയിലെ അരണമല ഏല യ്ക്കപട്ട ഭാഗത്തെ വെള്ളക്കെ ട്ടിലാണ് ഒരാഴ്ചയായി കാട്ടു പോത്ത് കുടുങ്ങിക്കിടന്നത്. ഫീൽഡ് വിസിറ്റിനിടെയാണ് വനംവകുപ്പ് ജീവനക്കാർ കാട്ടുപോത്തിനെ കണ്ടത്. കയറിറക്കിയും വലിച്ചുകയറ്റാനും ദിവസങ്ങളോളം ശ്രമിച്ചെങ്കിലും നടന്നില്ല.
കാട്ടുപോത്ത് ആക്രമിക്കാനും ശ്രമിച്ചു. പോത്തിന്റെ പിന്നിലെ കാലിന് മുകളിൽ പരിക്കേറ്റിരുന്നു. തുടർന്ന്, വനംവകുപ്പ് ഭക്ഷണം നൽകി. ചെങ്കുത്തായ പാറക്കെട്ടായതിനാൽ രക്ഷപ്പെട്ട് കരയിലെത്തിയാൽ താഴ്‌ചയിലേക്ക് വീഴാൻ സാധ്യതയുള്ളതിനാൽ വേലികെട്ടി. പിന്നീട് മുളയും മരക്കമ്പുകളും ഉപയോഗിച്ച് ചങ്ങാടം നിർമിച്ച് വെള്ളത്തിലേക്ക് ഇറക്കുകയായിരുന്നു. തുടർന്ന്, കാട്ടുപോത്ത് ചങ്ങാടത്തിൽ ചവിട്ടിക്കയറി കരയിലേക്ക് കയറി.
സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമൻ, മുണ്ടക്കൈ സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ചർ പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം. സ്റ്റേഷൻ സ്റ്റാഫുകൾ, വാച്ചർമാർ, മേപ്പാടി ആർആർടി അംഗങ്ങൾ എന്നിവരും പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




