
ഗൂഡല്ലൂർ : വീട്ടിൽ തനിച്ച് താമസിച്ചിരുന്ന വയോധികയുടെ മാല പൊട്ടിച്ചോടിയ കേസിൽ പ്രതിയെ പൊലീസ് പിടികൂടി. ഗൂഡല്ലൂർ മുത്തമിഴ്‌നഗർ സ്വദേശി രവിയെ (52, ബാലസുബ്രഹ്മണ്യൻ) ആണ് തമിഴ്നാട്ടിലെ തുറയൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. കൂട്ടു പ്രതിയായ ദേവേന്ദ്ര (47)നായി തെരച്ചിൽ ഊർജിതമാക്കി. അത്തിപ്പാളിവയൽ സ്വദേശി വിജയലക്ഷ്മി (70)യുടെ ഒന്നര പവന്റെ മാലയാണ് സംഘം കവർന്നത്.
13ന് രാത്രി ഏഴോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം മുഖംമൂടി ധരിച്ച് വിടിനുള്ളിൽ കടന്ന് മാല പൊട്ടിക്കുകയായിരുന്നു.
പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മോഷ്ടിച്ച മാല പ്രതി തമിഴ്നാട് തൃച്ചിയിലെ തുറയൂരിൽ വിറ്റതായി പ്രതി സമ്മതിച്ചു. മാലയും കൃത്യത്തിന് ഉപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




