വള്ളിക്കുന്നില്‍ മകന്റെ വിവാഹ ദിവസം രോഗികള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് വിമുക്ത ഭടനും കുടുംബവും

വള്ളിക്കുന്ന്:മകന്റെ വിവാഹ ദിനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നിര്‍ദ്ധനരായ രോഗികള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് വിമുക്ത ഭടനും കുടുംബവും.പരപ്പനങ്ങാടി എസ്.ബി.ഐ.യിലെ ഉദ്യോഗസ്ഥന്‍ കൂടിയായ വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി പറമ്പില്‍ വേലായുധന്‍ മിനി ദമ്പതികളുടെ മകന്‍ അഖിലിന്റെയും കരുമരക്കാട് പുനത്തില്‍ ഷാജി- സുനിത എന്നിവരുടെ മകള്‍ ആതിരയുടെയും വിവാഹമായിരുന്നു ഞായറാഴ്ച്ച.

വിവാഹത്തിന് വധുവിന്റെ വീട്ടിലേക്ക് പുറപ്പെടും മുമ്പാണ് യൂത്ത് കെയര്‍ വള്ളിക്കുന്ന് അത്താണിക്കല്‍ യൂണിറ്റ് പ്രതിനിധികള്‍ക്ക് ഇവര്‍ ഭക്ഷണം കൈമാറിയത്. വേലായുധന്‍ ,മിനി,അഖില്‍ എന്നിവരില്‍ നിന്ന് യൂത്ത് കെയര്‍ ഭാരവാഹികളായ പി.വി.സലീല്‍,പ്രീത് പുളിയശേരി, സുമേഷ് കുമാര്‍, ജിതീഷ് താറോല്‍, വി എന്‍.അക്ഷയ്,ലിനോഷ് ,കെ. വി. ഹരിഗോവിന്ദന്‍, കെ. എം. വൈഷ്ണവ്,പി. പ്രണവ് ,ടി.വിനോദ് കുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗികള്‍ക്ക് എത്തിച്ചു നല്‍കുകയും ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top