
ചെമ്മാട്: മുന്‍ കേരള ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനും പൊതുപ്രവര്‍ത്തകനുമായിരുന്ന എ വി അബ്ദുറഹീം എന്ന അബ്ദുഹാജി (87) അന്തരിച്ചു. തിരൂരങ്ങാടി യത്തീംഖാന പ്രവര്‍ത്തക സമിതി അംഗവും കെ.എന്‍.എം. ചെമ്മാട് യൂനിറ്റ് പ്രസിഡന്റുമായിരുന്നു. 2 തവണ തിരൂരങ്ങാടി മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്വതന്ത്രനായി മത്സരിച്ചിരുന്നു. ദേശീയ ഹജ് കമ്മിറ്റി അംഗവും ആയിരുന്നു.
നാല് പതിറ്റാണ്ട് കാലം സൗദിയില്‍ വിവിധ സംഘടനകള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം കുറച്ച് കാലമായി കിടപ്പിലായിരുന്നു. വിവിധ മത-രാഷ്ട്രീയ രംഗത്തുള്ള എല്ലാവരുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം. ഇന്ത്യന്‍സ് വര്‍ക്കിംഗ് അബ്‌റോഡ് (ഐവ) എന്ന സംഘടനയുടെ പ്രസിഡന്റ് ആയിരിക്കെ 1982ല്‍ സൗദി സന്ദര്‍ശിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ അടങ്ങിയ നിവേദനം നല്‍കുകയുണ്ടായി. കക്ഷി ഭേദമന്യേ എല്ലാവരുമായും സൗഹൃദം പുലര്‍ത്തിയിരുന്നു.
ഭാര്യമാര്‍: പരേതയായ വലിയാട്ട് റാബിയ, ചെറുപാലക്കാട്ട് റുഖിയ.
മക്കള്‍: സിയാദ്, ഫഹദ്, ജവാദ്, മുനീറ, ഫായിസ, സമീറ, പരേതരായ അബ്ദു റൗഫ്, നൗഷാദ്, ഫുഹാദ്.
മരുമക്കള്‍ : PT മുഹമ്മദ് കൊടുവള്ളി (കെഎംസിസി നേതാവ് ),
മുഹമ്മദ് അഷ്റഫ് ഓതായി,
അബുസബാഹ് തിരുവണ്ണൂര്‍,
ഫാമിത കരുവാന്‍തിരുത്തി,
സുഹ്റ പുകയൂര്‍,
ഫൗസിയ ചെമ്മാട്,
ആരിഫ നിലമ്പൂര്‍,
സുഹ്റ വള്ളിക്കുന്നു,
അല്‍ ശിഫ വണ്ടൂര്‍,
ജസീന തൃശൂര്‍,
മായാസിര്‍ km കൊണ്ടോട്ടി,
അംല അസീസ് പരപ്പനങ്ങാടി.
നാളെ (ശനി 07/12/2024) രാവിലെ 8:30 വരെ ചെമ്മാട് കോഴിക്കോട് റോഡിലെ വസതിയിലും 8:45 മുതല്‍ 10:30 വരെ തിരൂരങ്ങാടി യതീം ഖാനയിലും പൊതു ദര്‍ശനവും ജനാസ നമസ്‌കാരത്തിനു സൗകര്യവും ഉണ്ടായിരിക്കും ശേഷം 10:40 നു യതീം ഖാന പള്ളിയില്‍ ജനാസ നമസ്‌കാരം കഴിഞ്ഞു ഖബറടക്കം.11 മണിക്ക് തറമ്മല്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



