കൈപ്പുണ്ണ്യത്തിന്റെ വ്യത്യസ്ഥ രുചികള്‍ തേടി ആലിന്‍ ചുവട് ആര്‍ ജെ കോട്ടിലേക്ക് ഒരു യാത്ര

തിരൂര്‍ ആലിന്‍ചുവട് ഭക്ഷണ വൈവിധ്യങ്ങളും ആയി ആര്‍ ജെ കോട്ട് സ്‌കൂള്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഷഹനാസ് ടീച്ചര്‍ ഫുഡ് ഫെസ്റ്റ് ഉത്ഘാടനം ചെയ്തു. വിവിധ തരം ഭക്ഷണപദര്‍ത്ഥങ്ങള്‍ മേളയില്‍ ഉള്‍പെടുത്തിക്കൊണ്ട് തന്നെ ആണ് പരിപാടി മുന്നോട്ടു പോയത്. എല്ലാ രക്ഷിതാക്കളുടെയും കൈപ്പുണ്ണ്യത്തിന്റെയും പരിശ്രമത്തിന്റെയും ഫലം ഇന്ന് ഈ മേളയില്‍ തിളങ്ങി നിന്നു. രുചിയുടെ വൈവിദ്ധ്യം ഒരുക്കുന്ന ഭക്ഷ്യമേളയില്‍ 100 ഓളം വ്യത്യസ്ഥ തരത്തിലുള്ള പലഹാരങ്ങളുടെ പ്രദര്‍ശനം തന്നെ ആണ് ഇന്ന് നടന്നത്.

ജെ ടി ഐ കോളേജില്‍ മൂന്നാം വര്‍ഷ സെമസെറ്റര്‍ വിദ്യാര്‍ഥിനികള്‍ ട്രെയിനിങ്ങിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. വിവിധ സ്ഥലങ്ങളില്‍ ഭക്ഷ്യമേളകള്‍ ഉണ്ടെങ്കിലും തികച്ചും തനതുരുചികള്‍ പുനരാവിഷ്‌കരിക്കുന്ന ഇത്തരമൊരു രീതി പുതുമയുള്ളതാണെന്നു സ്‌കൂളിലെ ടീച്ചേഴ്‌സും രക്ഷിതാക്കളും അഭിപ്രായപെട്ടു.

ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച ട്രെയിനിങ് ടീച്ചേഴ്‌സിന് അഭിനന്ദന പ്രവാഹം തന്നെ ആയിരുന്നു ഇന്ന് സ്‌കൂളില്‍ കാണുവാന്‍ കഴിഞ്ഞത്. വയറു നിറയുന്നതോടൊപ്പം എല്ലാവരുടെയും മനസ്സും നിറഞ്ഞു എന്ന പ്രതീക്ഷയോടെ കൂടി തന്നെ ആണ് ഇന്നത്തെ പരിപാടിക്കു അന്ത്യം കുറിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top