വയനാട് നടവയലിൽ പുലിയെ അവശ നിലയിൽ കണ്ടെത്തി

വയനാട്: വയനാട് നടവയലിൽ പുലിയെ അവശ നിലയിൽ കണ്ടെത്തി. അസുഖം ബാധിച്ച പുലിയെന്ന് സംശയം. വനംവകുപ്പ് അധികൃതരെത്തി പുലിയെ വലയിട്ട് പിടികൂടി. ആർആർടി സംഘവും വെറ്ററനറി സംഘവുംസ്ഥലത്തെത്തിയിരുന്നു.

നടവയൽ  നീർവാരം എന്ന സ്ഥലത്താണ് പുലിയെ കണ്ടെത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ആറരയോടെയാണ്കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി.

ഏകദേശം എട്ട് വയസ് പ്രായം തോന്നിക്കുന്ന പുലിയാണെന്ന് കരുതുന്നു. അസുഖം ബാധിച്ചതെന്നാണ് പ്രാഥമികവിവരം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top