അപ്രതീക്ഷിതമായി റോഡിലേക്കിറങ്ങിയ മൂന്നുവയസുകാരി ബൈക്കിടിച്ച് മരിച്ചു

കൊണ്ടോട്ടി: അപ്രതീക്ഷിതമായി റോഡിലേക്കിറങ്ങിയ മൂന്നുവയസുകാരി ബൈക്കിടിച്ച് മരിച്ചു. കൊണ്ടോട്ടി മുതുപറമ്പ് പരതക്കാട് കുണ്ടില്‍പീടികയ്ക്ക് സമീപം അമ്പലപ്പുറവന്‍ അബ്ദുള്‍ നാസറിന്റെയും ബഷീറയുടെയും മകള്‍ ഇസാ എസ്വിന്‍ അണ് മരിച്ചത്.

ഇന്നലെ പകല്‍ മുന്നോടെയായിരുന്നു അപകടം. വീട്ടില്‍നിന്ന് ഇറങ്ങി നടന്ന കുട്ടിയെ കൊണ്ടോട്ടിയില്‍നിന്ന് എടവണ്ണപ്പാറ ഭാഗത്തേക്ക് പോകുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ബുധനാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top