Section

malabari-logo-mobile

ഇസ്രായേല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിച്ച് പ്യൂമ

HIGHLIGHTS : Puma ends sponsorship of Israel national football team

ഇസ്രായേല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിച്ച് പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ പ്യൂമ. 2024 മുതല്‍, ഇസ്രായേല്‍ ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള (ഐഎഫ്എ) കരാര്‍ പുതുക്കേണ്ടതില്ലെന്നാണ് പ്യൂമയുടെ തീരുമാനം. സാമ്പത്തിക കാരണങ്ങളാല്‍ ആണ് തീരുമാനം എടുത്തതെന്നും പ്യൂമ അറിയിച്ചു. ഇതിനു പിന്നില്‍ ഗാസയിലെ യുദ്ധവുമായോ ഇസ്രയേലിനെതിരായ ഉപഭോക്തൃ ബഹിഷ്‌കരണ ആഹ്വാനങ്ങളുമായോ ബന്ധമില്ലെന്നും പ്യൂമ വ്യക്താവ് പറഞ്ഞു.

സ്പോര്‍ട്സ് മാര്‍ക്കറ്റിംഗില്‍ കൂടുതല്‍ സെലക്ടീവ് ആകുകയാണെന്നും ഒരു വമ്പന്‍ ടീമുമായി പുതിയ പങ്കാളിത്തം ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്യൂമ അറിയിച്ചിട്ടുണ്ട്.

sameeksha-malabarinews

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്പോര്‍ട്സ് ബ്രാന്‍ഡാണ് പ്യൂമ . യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലി ടീമുമായുള്ള തമ്മിലുള്ള പങ്കാളിത്തം അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ പ്യൂമയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്നും ആവശ്യപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ പ്രചാരണം നടക്കുകയാണ്. ഇതിനിടെയാണ് പ്യൂമ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. വെസ്റ്റ്ബാങ്കിലെ ഇസ്രായേല്‍ സെറ്റില്‍മെന്റുകളെ പ്യൂമ പിന്തുണയ്ക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!