റാഞ്ചിയില്‍ വാഹന പരിശോധനക്കിടെ സബ് ഇന്‍സ്പെക്ടറെ വണ്ടി കയറ്റി കൊലപ്പെടുത്തി

റാഞ്ചി: ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ വാഹന പരിശോധനക്കിടെ സബ് ഇന്‍സ്പെക്ടറെ വണ്ടി കയറ്റി കൊലപ്പെടുത്തി. വനിതാ എസ് ഐ സന്ധ്യ തോപനോയെ ആണ് കൊലപ്പെടുത്തിയത്.

പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

ബുധനാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം. തൂപ്പുദാന ഔട്ട് പോസ്റ്റ് ഇന്‍ചാര്‍ജായി ചുമതലയുണ്ടായിരുന്ന വ്യക്തിയാണ് സന്ധ്യ തോപനോ.

 

Share news
error: Content is protected !!
Scroll to Top