തിരുന്നാവായയില്‍ വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

തിരുന്നാവായ സൗത്ത് പല്ലാര്‍ പാലത്തും കുണ്ട് വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ത്ഥി മരണപ്പെട്ടു.വാക്കാട് സ്വദേശിയായ മരണപ്പെട്ട മുഹമ്മദ് മുസമ്മില്‍ (8)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം സൗത്ത് പല്ലാറില്‍ വിരുന്ന് വന്നതായിരുന്നു കുട്ടി.

വാക്കാട് മമ്മിക്കാനകത്ത് അബ്ദുറഹീമിന്റെയും സൈഫുന്നീസയുടെയും
രണ്ട് മക്കളില്‍ മൂത്ത മകനാണ് മുഹമ്മദ് മുസമ്മില്‍ . ഉച്ചയ്ക്ക് കൂട്ട്കാരോടൊപ്പം വീടിനടുത്തുള്ള പാലത്തും കുണ്ടിലേക്ക് കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു.

കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചങ്കിലും ആഴത്തിലേക്ക് താഴ്ന്ന് പോവുകയായിരുന്നു. തുടര്‍ന്ന് കൂട്ടുകാരുടെ കരച്ചില്‍ കേട്ട് ഓടി വന്ന നാട്ടുകാരാണ് കുട്ടിയെ വെള്ളത്തില്‍ നിന്നും കരക്കെത്തിച്ചത്. തുടര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വാക്കാട് കടപ്പുറം എ.എം.എല്‍.പി സ്‌കൂളില്‍ മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. സഹോദരന്‍ റിസ്വാന്‍

 

Share news
error: Content is protected !!
Scroll to Top