HIGHLIGHTS : A man has been arrested in the case of molesting minor boys
വളാഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഢിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍
. കുറ്റിപ്പുറം മധുരശ്ശേരി സ്വദേശി ഹബീനെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈന്‍ ലഭിച്ച പരാതിയില്‍ കുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയ ശേഷം വളാഞ്ചേരി പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പ്രതിയെ കുറ്റിപ്പുറത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ സമാനമായ പരാതി വ്യാപകമായി ഉയരുന്നുണ്ട്. ലൈംഗിക താത്പര്യത്തോടെ സ്പര്‍ശിച്ചുവെന്നാണ് കുട്ടികളുടെ രക്ഷിതാക്കളുയര്‍ത്തുന്ന ആരോപണം. പ്രതിക്കെതിരെ അഞ്ച് വിദ്യാര്‍ഥികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി.നിരവധി വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. 2022 മുതല്‍ ഇയള്‍ കുട്ടികളെ പീഡനത്തിനരയാക്കിയതായി പരാതിയുണ്ട്.പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു