HIGHLIGHTS : ആപ്പിള്‍ : ആപ്പിളില്‍ കലോറി കുറവും,ഫൈബര്‍ കൂടുതലുമാണ്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. വിശപ്പ് കുറയ്ക്കാന്‍ ആപ്പിള്‍ ജ്യൂസ് ആക്കി കഴിക്കുന...
ആപ്പിള്‍ : ആപ്പിളില്‍ കലോറി കുറവും,ഫൈബര്‍ കൂടുതലുമാണ്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. വിശപ്പ് കുറയ്ക്കാന്‍ ആപ്പിള്‍ ജ്യൂസ് ആക്കി കഴിക്കുന്നതിനു പകരം ആപ്പിള്‍ മുഴുവനായി കഴിക്കുന്നത് നല്ലതാണ്.
പാഷന്‍ ഫ്രൂട്ട് : പാഷന്‍ ഫ്രൂട്ടില്‍ ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഇരുമ്പ്, പൊട്ടാസ്യം എന്നിവയാല്‍ സമൃദ്ധമാണ്. ഇത് കഴിക്കുന്നത് കൂടുതല്‍ നേരം പൂര്‍ണ്ണമായി(വയര്‍ നിറഞ്ഞതായി) അനുഭവപ്പെടാനും,വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു.


ബെറീസ് : ബെറീസ് കുറഞ്ഞ കലോറി പോഷക ഘടകങ്ങള്‍ അടങ്ങിയ ഒന്നാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും വീക്കം കുറയ്ക്കാനും അവ സഹായിക്കുന്നു, ഇത് അമിതഭാരമുള്ള ആളുകള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ്.
കിവി : കിവി രുചികരവും എന്നാല്‍ ശരീരഭാരം കുറയ്ക്കാനും നല്ലതാണ്. കിവി പോഷക സാന്ദ്രവും, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ഫൈബര്‍ എന്നിവയുടെ മികച്ച ഉറവിടവുമാണ്.