HIGHLIGHTS : Attack on student in Parappanangadi; : Police registered a case and started investigation
പരപ്പനങ്ങാടി: അഞ്ചപ്പുര റെയില്‍വെ ഓവുപാലത്തിന് സമീപത്തെ റോഡിലൂടെ നടന്നു പോവുകയായിരുന്ന 17കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം. സംഭവത്തില്‍ പോലീസ് പോക്‌സോ ആക്ട് പ്രകാരം കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച്ച വൈകുന്നേരം ക്ലാസ് കഴിഞ് മറ്റൊരു വിദ്യാര്‍ത്ഥിനിയെ അവരുടെ വീട്ടിലാക്കി തിരിച്ചുവരുന്നതിനിടെ അഞ്ചപ്പുര ഒന്നാം റെയില്‍വെ ഓവുപാലത്തിനടുത്ത് വെച്ചാണ് പെണ്‍കുട്ടിക്ക് നേരെ കയ്യേറ്റമുണ്ടായത്.


സമീപത്തെ കോണ്‍ഗ്രീറ്റ് പാതയോരത്ത് തനിച്ചിരുന്ന ഒരു യുവാവ് പെണ്‍കുട്ടിയെ കടന്നുപിടിച്ച് തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചഴിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനി വാവിട്ട് നിലവിളിച്ചതോടെ ശബ്ദം കേട്ട് സമീപത്തുനിന്നും ആളെത്തിയതോടെ ഇയാള്‍ പിടിവിട്ട് ഓടിമറിയുകയായിരുന്നു.
രക്ഷിതാവ് പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ദിവസം തന്നെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു