കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം: കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥി മരിച്ചു. കോഡൂര്‍ മുണ്ടക്കോട് സ്വദേശി തറയില്‍ മജീദിന്റെ മകന്‍ ജംഷീദ് (18) ആണ് മരണപ്പെട്ടത്.

ഇന്നലെ കടലുണ്ടിപ്പുഴയിലെ ചോലക്കല്‍ കപ്പോടത്ത് ആനക്കല്ലിപ്പാറ കടവില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ ജംഷിദ് അബദ്ധത്തില്‍ ഒഴുക്കില്‍ പെടുകയായിരുന്നു.

നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി മലപ്പുറം സഹകരണ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയിലും എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിരിക്കെ മരണപ്പെട്ടു .

ചെറുകുളമ്പ് ഐ.കെ.ടി. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ട വിദ്യാര്‍ത്ഥിയാണ്.

 

Share news
error: Content is protected !!
Scroll to Top