കടലില്‍ കല്ല്മ്മക്കായ എടുക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കോഴിക്കോട്:കടലില്‍ കല്ല്മ്മക്കായ എടുക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.ചോമ്പാല്‍ സ്വദേശി സിദ്ദീഖാണ് മരിച്ചത്.ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വടകര സാന്റ് ബാങ്ക് സില്‍ നിന്ന് കല്ലമ്മക്കായ എടുക്കാന്‍ കടലിലെ പഴയ ബാര്‍ജിന്റെ അവശിഷ്ടത്തില്‍ കയറിയതായിരുന്നു. പിന്നീട് കാണാതാവുകായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. ഉടന്‍ തന്നെ കോസ്റ്റല്‍ പോലീസും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് മൃതദേഹം കിട്ടിയത്.

രാവിലെ എട്ട് മണിയോടെയാണ് സിദ്ദീഖും മറ്റ് മൂന്ന് പേരും ഇരിങ്ങലിന് സമീപത്ത് നിന്ന് കടലിലേക്ക് പോയത്. 2008 കാലത്ത് കടലില്‍ മുങ്ങിയ കൂറ്റന്‍ ബാര്‍ജില്‍ കല്ല് മ്മക്കായ കൂടുതലായ് ലഭിക്കാറുണ്ട്. ഇത് ശേഖരിക്കുന്നതിനിടയിലായിരുന്നു അപകടം. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലെത്തിച്ച ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Share news
error: Content is protected !!
Scroll to Top