ഭര്‍തൃസഹോദരനുമായി ലൈംഗീക ബന്ധത്തിന് വിസമ്മതിച്ച ഗര്‍ഭിണിയെ വെടിവെച്ചു കൊന്നു

ദില്ലി:ഭര്‍ത്താവിന്റെ സഹോദരനുമായി ലൈംഗീക ബന്ധത്തിന് വിസമ്മതിച്ച യുവതിയെ വെടിവെച്ചുകൊന്നതായി പരാതി. ഇവര്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. രാജസ്ഥാനിലെ ശ്രീം ഗംഗനഗറിലാണ് ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഭര്‍ത്താവിന്റെ സഹോദരന്‍ യുവതിക്ക് നേരെ നിറയൊഴിക്കുകയായിരുന്നത്രെ. നിലവിളി കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് യുവതിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

പെണ്‍കുട്ടിയോട് സ്ത്രീധനമായി വജ്രാഭരണങ്ങള്‍ ആവശ്യപ്പെടുകയും ഇത് നല്‍കിയില്ലെങ്കില്‍ ഭര്‍ത്താവിന്റെ സഹോദരനുമായി ലൈംഗിക ബന്ധത്തിന് തയ്യാറാകണമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും സ്ഥിരം മര്‍ദ്ദിച്ചിരുന്നതായും ഭക്ഷണം പോലും ല്‍കിയരുന്നില്ലെന്നും പിതാവ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top