ഡോളര്‍ കടത്ത് ;അഡ്വ.ദിവ്യ കസ്റ്റംസ് ഓഫീസില്‍ ഹാജരായി

തിരുവനന്തപുരം: അഭിഭാഷക ദിവ്യ കസ്റ്റംസ് ഓഫീസില്‍ ഹാജരായി. ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് അഡ്വ.ദിവ്യയോട് കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ കസ്റ്റംസ് പറഞ്ഞിരുന്നു.

ദിവ്യയുടെ പേരില്‍ ഒന്‍പത് സിം കാര്‍ഡുകളാണ് ഉള്ളതായാണ് സൂചന. ഈ സിം കാര്‍ഡുകളില്‍ നിന്ന് സ്വപ്‌നയ്ക്ക് നിരന്തരം ഫോണ്‍ വിളികള്‍ ഉണ്ടായെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ദിവ്യയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്.

അതെസമയം ദിവ്യയെ ചോദ്യം ചെയ്യുന്നതിന്റെ വിശദാംശങ്ങള്‍ തേടി എന്‍ഐഎയും സമീപിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top