പെട്രോള്‍-പാചകവാതക വിലവര്‍ദ്ധനവില്‍ ശക്തമായ പ്രതിഷേധം;രാജ്യസഭാ നടപടികള്‍ സ്തംഭിച്ചു

ദില്ലി:പെട്രോള്‍- പാചകവാതക വിലവര്‍ധനക്കെതിരെ രാജ്യസഭയില്‍ ശക്തമായ പ്രതിഷേധം. ഇതെതുടര്‍ന്ന് രാജ്യസഭ നടപടികള്‍ സ്തംഭിപ്പിച്ചു.

ഇന്ധന-പാചക വാതക വില വര്‍ധനവ് സഭ നിര്‍ത്തിവെച്ച് ചെര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ ഗെ ആവശ്യപ്പെട്ടു. എന്നാല്‍ അടിയന്തര പ്രമേയത്തിന് അവതരാണാനുമതിനിഷേധിച്ചതോടെ സഭ പ്രക്ഷുബ്ദമായി. ഇന്ധന കെള്ളയിലൂടെ ജനങ്ങളെ സര്‍ക്കാര്‍ പിഴിയുകയാണെന്ന് രാജ്യസഭ പ്രതിപക്ഷനേതാവ് ആരോപിച്ചു.

വീണ്ടും പതിനൊന്ന് മണിയോടെ രാജ്യസഭ ചേര്‍ന്നെങ്കിലും ബഹളം അവസാനിച്ചില്ല.വീണ്ടും ബഹളത്തെ തുടര്‍ന്ന് സഭ വീണ്ടും തടസപ്പെട്ടു. കെ മുരളീധരനും എന്‍കെ പ്രേമചന്ദ്രനും നല്‍കിയ അടിയന്തര പ്രമേയം പരിഗണിക്കും. വൈകീട്ട് നാലുമണിക്ക് ലോക്‌സഭ വീണ്ടും സമ്മേളിക്കും.

Share news
error: Content is protected !!
Scroll to Top