
മലപ്പുറം: പൊന്നാനിയില്‍ സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പരസ്യപ്രതിഷേധം. സിപിഎം സ്ഥാനാര്‍ത്ഥിയാകുമെന്ന് സാധ്യത കല്‍പ്പിക്കുന്ന പി.നന്ദകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെയാണ് സ്ത്രീകളുള്‍പ്പെടെ നിവധിപേര്‍ പ്രതിഷേധം നടത്തുന്നത്.
നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം നടക്കുന്നത്. ജില്ലാ കമ്മിറ്റി അംഗം ടി എം സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
കഴിഞ്ഞദിവസമാണ് സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക പുറത്തുവന്നത്. പാര്‍ട്ടി മുന്നോട്ടുവെച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥിയെ തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും പകരം മണ്ഡലത്തില്‍ സജീവമായ ടി എം സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നത്.




