HIGHLIGHTS : A passenger who fell from a moving bus onto the road met with a tragic end; the accident occurred while on the way to the funeral home.
എടക്കര: വാതിലടയ്ക്കാതെ ഓടിയ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് വീട്ടമ്മ മരിച്ചു. മുത്തേടം താഴെ ചെമ്മംതിട്ട കടായിക്കോടന്‍ മറി യുമ്മ (62) ആണ് മരിച്ചത്. ബന്ധുവിന്റെ മരണവീട്ടിലേക്ക് പോകുന്നതിനിടെ വെള്ളി പകല്‍ 3.10ന് എണ്ണക്കരകള്ളിയി ലാണ് അപകടം. നെല്ലിക്കുത്തു നിന്ന് മഞ്ചേരിയിലേക്ക് പോകു ന്ന കിസാന്‍ ബസില്‍ കയറി 300 മീറ്റര്‍ പിന്നിടുംമുമ്പ് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
ബസ് സ്റ്റോപ്പില്‍നിന്ന് ബന്ധു ക്കള്‍ മുന്നിലെ വാതിലിലൂടെ യും മറിയുമ്മ പിന്നിലൂടെയുമാ ണ് കയറിയത്. മുന്നിലേക്ക് നട ക്കുന്നതിനിടെ തുറന്നിട്ട മുന്നി ലെ വാതിലിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. തലയുടെ പി ന്‍ഭാഗം റോഡിലിടിച്ച് ഗുരുതര മായി പരിക്കേറ്റു. എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വഴിക്കടവ് തണ്ണിക്കടവില്‍ മകന്റെ ഭാര്യാപിതാവിന്റെ മര ണാനന്തര ചടങ്ങില്‍ പങ്കെടു ക്കാന്‍ പോവുകയായിരുന്നു. എടക്കര പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി.
മൃതദേഹം നിലമ്പൂര്‍ ഗവ. ജില്ലാ ആശുപത്രി മോര്‍ച്ചറി യിലേക്ക് മാറ്റി. ശനി രാവിലെ ഒമ്പതിന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പകല്‍ 12ന് താഴെ ചെമ്മംതിട്ട ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും. ഭര്‍ത്താ വ്: മരക്കാര്‍. മക്കള്‍: ആയിഷ, ശറഫുദ്ദീന്‍, അബ്ദുള്‍ ലത്തീഫ്, ഷെരീഫ്, ജംഷീന. മരുമക്കള്‍: ബഷീര്‍, ജഷീര്‍, നജ്മ, ജസീല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു