പൊന്നാനി: ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാള്‍ ഹോസ്പിറ്റല്‍ ബ്ലഡ് സെന്ററും സംയുക്തമായി താലൂക്കിലെ രക്ത ദൗര്‍ലഭ്യത പരിഹരിക്കാന്‍ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റമളാന്‍ മാസക്കാലത്ത് വിശ്വാസികള്‍ വ്രതനുഷ്ടാനത്തിലായതിനാല്‍ താലൂക്കില്‍ വര്‍ദ്ധിച്ചു വരുന്ന രക്ത ദൗര്‍ലഭ്യത കണക്കിലെടുത്താണ് അടിയന്തര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
എടപ്പാള്‍ ഹോസ്പിറ്റല്‍ ബ്ലഡ് സെന്ററില്‍ വെച്ച് രാത്രി 8 മണി മുതല്‍ 11 വരെ നടന്ന ക്യാമ്പില്‍ 25 പേര്‍ രജിസ്റ്റര്‍ ചെയ്യുകയും 21 പേര്‍ സന്നദ്ധ രക്തദാനം നിര്‍വ്വഹിക്കുകയും ചെയ്തു. ക്യാമ്പിന് ബ്ലഡ് സെന്റര്‍ ഇന്‍ ചാര്‍ജും ബി ഡി കെ മലപ്പുറം ഭാരവാഹിയുമായ ഹിജാസ് മാറഞ്ചേരി, ബ്ലഡ് സെന്റര്‍ ടെക്‌നീഷ്യന്‍ അബ്ദുല്‍ നാഫിഹ്, ബി ഡി കെ പൊന്നാനി താലൂക്ക് സെക്രട്ടറി അലി ചേക്കോട്, ജില്ലാ ഭാരവാഹികളായ ജുനൈദ് നടുവട്ടം, അലിമോന്‍ പൂക്കരത്തറ താലൂക്ക് കോര്‍ഡിനേറ്റര്‍മാരായ രഞ്ജിത്ത് കണ്ടനകം, ഹഫ്‌സല്‍ കോലത്ത് എന്നിവര്‍ ചേര്‍ന്ന് നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




