ഇരുട്ടിന്റെ മറവില്‍ താനൂര്‍ ഹാര്‍ബറില്‍ മാലിന്യങ്ങള്‍ തള്ളുന്നു

പ്രതീകാത്മക ചിത്രം
താനൂര്‍: ഇരുട്ടിന്റെ മറപറ്റി താനൂര്‍ ഹാര്‍ബറില്‍ മാലിന്യങ്ങള്‍ തള്ളുന്നതായി നാട്ടുകാരുടെ പരാതി. വൈകിട്ട് ആറരയ്ക്ക് ശേഷമാണ് വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഹാര്‍ബറില്‍ കൊണ്ട് ചെന്നിടുന്നത്.

നോമ്പുതുറ സമയമായതിനാല്‍ ഹാര്‍ബറില്‍ ആളുകളുടെ എണ്ണം കുറവായതുകൊണ്ടാണ് ഈ സമയം തിരഞ്ഞെടുക്കുന്നത്. ബൈക്കില്‍ പ്ലാസ്റ്റിക് കവറുകളില്‍ ആക്കിയാണ് വിവിധ ഇടങ്ങളില്‍ നിന്ന് ഇവിടേക്ക് മാലിന്യങ്ങള്‍ കൊണ്ടുവന്നിടുന്നത്.

ഹാര്‍ബറിന്റെ തെക്കേ പുലിമുട്ടിന്റെ തുടക്ക ഭാഗത്ത് വെള്ളത്തിലേക്കാണ് മാലിന്യങ്ങള്‍ തള്ളുന്നത്. അടിയന്തര പ്രാധാന്യമുള്ള വിഷയമായി കണക്കാക്കി അധികാരികള്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top