എറണാകുളത്ത് വാഹനാപകടത്തില്‍ തിരൂരങ്ങാടി സ്വദേശി മരിച്ചു

തിരൂരങ്ങാടി:എറണാകുളത്തുണ്ടായ വാഹനാപകടത്തില്‍ തിരൂരങ്ങാടി സ്വദേശി മരിച്ചു.തിരൂരങ്ങാടി കെ സി റോഡ് സ്വദേശിയായ നടുവിലപ്പള്ളി എന്‍ പി മുസ്തഫ സുബൈദ ദമ്പതികളുടെ മകന്‍ മുഷ്ഫിര്‍ ആണ് മരിച്ചത്.

സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്.

മൃതദേഹം എറണാകുളം താലൂക്ക് ഹോസ്പിറ്റലില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കബറടക്കം ഇന്ന് വൈകുന്നേരം

 

 

Share news
error: Content is protected !!
Scroll to Top