നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയില്‍. ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിനാലാണ് പള്‍സര്‍ സുനി സുപ്രിം കോടതിയെ സമീപിച്ചത്.
തുടരന്വേഷണം നടക്കുന്നതിനാല്‍ കേസിലെ വിചാരണ ഉടന്‍ അവസാനിക്കാന്‍ സാധ്യതയില്ലെന്നും ആ നിലയ്ക്ക് തനിക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിയുടെ ആവശ്യം. കേസിലെ മറ്റു പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചുവെന്ന് സുനി ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി.
കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി, നാലാം പ്രതി വിജീഷ് എന്നിവര്‍ ഒഴികെ മറ്റു പ്രതികള്‍ നേരത്തെ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. വിജീഷിനും കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചു. പള്‍സര്‍ സുനി അടക്കമുള്ള സംഘത്തിന്റെ വാഹനത്തില്‍ അത്താണി മുതല്‍ വിജീഷും ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളെ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തത്.




