താനൂർ. ഡ്രൈവിങിനിടെ യുവാവ് ജോർദ്ദാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബ്ലോക്ക് ഓഫീസിന് സമീപം ചെങ്ങാട്ട് ഹബീബാണ് (അബി 39) മരിച്ചത്. സൗദിയിലെ തുറൈഫിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.. ജോർദാനിലേക്ക് ചരക്കുമായി പോകുന്നതിനിടെ അസുഖം ബാധിച്ച് അവിടെ വച്ചായിരുന്നു മരണം. ചെങ്ങാട്ട് ബാപ്പു പരേതയായ സെക്കീന ദമ്പതികളുടെ മകനാണ്. ഭാര്യ: ഷംല. മക്കൾ: മെഹ്സിൻ, ഇസ്‌റ.ഖബറടക്കം നാട്ടിൽ പിന്നീട് നടക്കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



