ദേശീയപാത വട്ടപ്പാറയില്‍ വാഹന പരിശോധനക്കിടെ അനധികൃതമായി കടത്തുകയായിരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി തൃശൂര്‍ സ്വദേശിയെ പൊലീസ് പിടികൂടി. മുള്ളൂര്‍ക്കര സ്വദേശി മേനകത്ത് വീട്ടില്‍ അനില്‍ കുമാര്‍ (47)ആണ് പിടിയിലായത്. ഇയാളില്‍നിന്ന് 500 മില്ലിയുടെ 290 കുപ്പി മദ്യം കണ്ടെടുത്തു.
മാഹിയില്‍നിന്ന് മദ്യം വാങ്ങി കാറില്‍ തൃശൂര്‍ ജില്ലയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
വളാഞ്ചേരി എസ്എച്ച്ഒ സുജിത്, ഹൈവേ പോലീസ് എസ്‌ഐ വിഷ്ണുനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




