താനൂര്‍: സ്‌കൂള്‍പടിക്ക് സമീപം ലോറിയിടിച്ച് മരിച്ച ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞു. കുണ്ടോട്ടി വലിയപറമ്പ് സ്വദേശി മുഹമ്മദ് നവാസ്(25)ആണ് മരണപ്പെട്ടത്.
ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ലോറി നിയന്ത്രണംവിട്ട് എതിര്‍ ദിശയിലേക്ക് കയറി ബൈക്ക് യാത്രികനെ ഇടിച്ച് മുന്നോട്ട് നീങ്ങി വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. സെക്കന്റുകള്‍ക്കുള്ളില്‍ ലോറിക്കടിയില്‍പ്പെട്ട ബൈക്കിനും യാത്രികനും തീപിടിക്കുകയായിരുന്നു.
ഫയര്‍ഫോഴ്‌സും ട്രോമകെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
തിരൂര്‍ ജില്ല ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




