ഈസി ഇറച്ചിപത്തിരി;റമദാന്‍ സ്‌പെഷ്യല്‍

ഈസി ഇറച്ചിപത്തിരി

തയ്യാറാക്കിയത് ഷരീഫ

ആവശ്യമായ ചേരുവകൾ :-

ഫില്ലിങിന്

വേവിച്ച എല്ലില്ലാത്ത ചിക്കൻ പൊടിച്ചത് – 1/2 കിലോ
വെളിച്ചെണ്ണ – 1 ടീസ്പൂൺ
ഉള്ളി അരിഞ്ഞത് – 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
കശ്മീരി  മുളക് പൊടി – 1/2 ടീസ്പൂൺ
പെരുംജീരകം പൊടി – 1/2 ടീസ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
ഗരം മസാല പൊടി – 1/3 ടീസ്പൂൺ
മല്ലിയിലയും പുതിനയിലയും അരിഞ്ഞത് – ഒരു പിടി
ഉപ്പ് പാകത്തിന്

ലേയറിംഗിന്

ബ്രെഡ് സ്ലൈസ്
മുട്ട – 6
ഉപ്പ്, കുരുമുളക് – ആവശ്യത്തിന് 
നെയ്യ് 

തയ്യാറാക്കുന്ന വിധം:-

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. ഉള്ളി അല്പം ഉപ്പ് ചേർത്ത് വഴറ്റുക.
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.
മഞ്ഞൾ പൊടി,  മുളക് പൊടി, പെരുംജീരകം പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക.

പൊടിച്ചു വെച്ച ചിക്കൻ ചേർത്ത് നന്നായി യോജിപ്പിക്കുക. ഗരം മസാല ചേർക്കുക. മല്ലിയില പൊതിനയില എന്നിവ ചേർക്കുക,

തണുക്കാൻ മാറ്റിവെക്കുക.

മുട്ട, ഉപ്പ്, കുരുമുളക് എന്നിവ അടിക്കുക.

പാനിൽ നെയ്യ്  ചൂടാക്കി 
ബ്രെഡ് സ്ലൈസ് എടുത്ത് മുട്ട മിശ്രിതത്തിലേക്ക് മുക്കുക.  പാനിൽ നിരത്തി വെയ്ക്കുക.
 അതിനു മുകളിൽ ചിക്കൻ ഫില്ലിങ് പരത്തുക. 

  ബ്രെഡ് സ്ലൈസ് ഉപയോഗിച്ച് മുകളിൽ പറഞ്ഞതുപോലെ ഒരു ലെയർ കൂടി തയ്യാറാക്കുക. ബാക്കിയുള്ള ചിക്കൻ പരത്തുക. മുകളിൽ ബാക്കിയുള്ള ബ്രെഡ് സ്ലൈസുകൾ ഉപയോഗിച്ച് പൂർത്തിയാക്കുക.

 ബാക്കിയുള്ള മുട്ട മുകളിൽ ഒഴിക്കുക. 

 ചെറിയ തീയിൽ വേവിച്ചെടുക്കുക. 

 ചൂടോടെ മുറിച്ച് ഉപയോഗിക്കാം…..

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top