ചെറുമുക്ക് ; ചെറുമുക്ക് സ്വദേശി കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗ ജില്ലയിലെ ഔറാദ് എന്ന സ്ഥലത്തെ ബേക്കറിയില്‍ വെച്ച് ഷോക്കേറ്റ് മരിച്ചു. സലാമത്ത് നഗര്‍ സ്വദേശി വളപ്പില്‍ കുഞ്ഞാലന്‍ (76) ആണ് ഷോക്കേറ്റ് മരിച്ചത് .സംഭവസ്ഥലത്തു വെച്ച് തന്നെ കുഞ്ഞാലന്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് സംഭവം.
നാല്‍പ്പത് വര്‍ഷത്തോളമായി കര്‍ണ്ണാടകയില്‍ ബേക്കറി നടത്തി വരികയായിരുന്നു .ഭാര്യ ;പാത്തുമ്മു . മക്കള്‍; മുനീര്‍, അക്ബര്‍, മുഹമ്മദ് അലി, ഷാഫി, ജമീല. മരുമക്കള്‍: മൈമൂന, സാജിദ, നസീബ. സഹോദരങ്ങള്‍ ; അലവി ഹാജി, ഹംസ, കുഞ്ഞീമ, മറിയാമു, സൈനബ . പരേതരായ മൊയ്ദീന്‍ കുട്ടി ,അഹമ്മദ്.
ഗുല്‍ബര്‍ഗ ഗവര്‌മെന്റ് ആശുപത്രിയില്‍ നിന്ന് പോസ്‌മോര്ട്ടം കഴിഞ്ഞു നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഖബറടക്കം നാളെ ചെറുമുക്ക് മഹല്ല് ജുമാമസ്ജിദില്‍ വെച്ച് നടക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



