മമ്പുറത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

തിരൂരങ്ങാടി : മമ്പുറത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മമ്പുറം വെട്ടത്ത് ബസാര്‍ സ്വദേശി മദാരി അബ്ദുല്‍ ഹമീദ് (55) ആണ് മരിച്ചത്. ചെണ്ടപ്പുറയ യില്‍ കോഴിക്കട നടത്തുകയായിരുന്നു ഇദ്ദേഹം.

വെള്ളിയാഴ്ച വൈകുന്നേരം മമ്പുറം – വി കെ പടി റോഡില്‍ പുഴമ്മല്‍ സര്‍വീസ് സെന്ററിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഇദ്ദേഹത്തിന്റെ സ്‌കൂട്ടറില്‍ കാറിടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. കബറടക്കം ഇന്ന് നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top