തൃശ്ശൂര്‍: ചേലക്കരയില്‍ ചെത്തുതൊഴിലാളി വെട്ടേറ്റ് മരിച്ചു. വാഴാലിപ്പാടം സ്വദേശി വാസുദേവന്‍(56) ആണ് മരിച്ചത്. പ്രദേശവാസിയായ ജയന്‍
എന്നയാള്‍ക്കും വെട്ടേറ്റിട്ടുണ്ട് .ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവരുടെ സുഹൃത്ത് ഗിരീഷ് ആണ് വെട്ടിയത് എന്നാണ് സൂചന. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് .ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് ഭാരതപ്പുഴയുടെ തീരത്തുള്ള തോട്ടത്തില്‍ നാടിനെ നടുക്കിയ അരുംകൊല നടന്നത്. തൊഴിലാളികളായ വാസുദേവനും ഗിരീഷും ഒരുമിച്ചാണ് വാഴാലിപ്പാടത്തെ തോട്ടത്തില്‍ ജോലിക്ക് പോയത.് ഇവിടെവച്ച് ഗിരീഷ് ചെത്താന്‍ ഉപയോഗിച്ചിരുന്ന കത്തികൊണ്ട് വാസുദേവനെ കഴുത്തിന് വെട്ടുകയായിരുന്നു എന്നാണ് വിവരം. വേട്ടേറ്റ വാസുദേവന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഈ സമയം റോഡിലൂടെ വരുമ്പോഴാണ് ഓട്ടോഡ്രൈവറായ ജയനെയും വെട്ടിയത്.കന്നുകാലികളെ തീറ്റാനായി കൊണ്ടുപോകുമ്പോഴാണ് ജയന് വെട്ടേറ്റത്. അദേഹത്തിനു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ചെറുതുരുത്തി പോലീസ് ,വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഗിരീഷിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. അതേസമയം കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.




