മത്സ്യബന്ധന തോണി മറിഞ്ഞ് കണ്ണൂര്‍ പയ്യന്നൂരില്‍ ഒരാള്‍ മരിച്ചു

കണ്ണൂര്‍: പയ്യന്നൂരില്‍ മത്സ്യബന്ധന തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. എട്ടിക്കുളം സ്വദേശി റഷീദ് ആണ് മരിച്ചത്.

അപകടപ്പെട്ട തോണിയിലുണ്ടായിരുന്ന രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു. ഇവര്‍ കരക്കെത്തി വിവരം അറിയച്ചതിനെ തുടര്‍ന്ന് ഉടനെ തിരയില്‍പ്പെട്ട റഷീദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ന് 12 മണിയോടെയാണ് മൂന്നുപേരും ചെറിയവള്ളത്തില്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്.

Share news
error: Content is protected !!
Scroll to Top