ഒഴലക്കൊല്ലിയില്‍ പുലി ആടിനെ കടിച്ച് കൊണ്ടുപോയി

HIGHLIGHTS : A leopard bit a goat and carried it away in Ozhalakolli.

careertech

അമ്പലവയല്‍ : ഒഴലക്കൊല്ലിയില്‍ പുലി ആടി നെ കടിച്ചു കൊണ്ടുപോയി ഭക്ഷിച്ചു. ഒഴലക്കൊല്ലി സുബ്ര ഹ്‌മണ്യന്റെ മലബാറി ഇനത്തി ല്‍പ്പെട്ട രണ്ടുവയസ്സുള്ള ആടി നെ തിങ്കള്‍ പുലര്‍ച്ചെ മൂന്നി നാണ് കുട്ടില്‍നിന്ന് പുലി കടി ച്ചുകൊണ്ടുപോയത്. വനപാ ലകര്‍ സ്ഥലത്തെത്തി നട ത്തിയ പരിശോധനയില്‍ ആടിനെ കൊണ്ടുപോയത് പു ലിയാണെന്ന് സ്ഥിരീകരിച്ചു.

ആടിന്റെ രക്തവും ശരീര ഭാഗ ങ്ങളും കൂടിനടുത്ത് ചിതറിയ നിലയിലും കാണപ്പെട്ടു. അമ്പലവയല്‍ പഞ്ചായത്തിലാണ് മഞ്ഞപ്പാറക്കടുത്ത ഒഴല
ക്കൊല്ലി പ്രദേശം. കാരാപ്പുഴ പദ്ധതി പ്രദേശത്തിന് തൊട്ടടുത്താണിത്. സമീപ പ്രദേശങ്ങളായ കടുവാക്കുഴി, ചീങ്ങേരി, പോത്തുകെട്ടി, അടിവാരം എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പുലിയെ കണ്ടതായി സ്ഥിരീകരിച്ച് കാമറ സ്ഥാപിച്ചിരുന്നു.

sameeksha-malabarinews

ഒഴലക്കൊല്ലിയില്‍ സുബ്രഹ്‌മണ്യന്റെ വീടിനോട് ചേര്‍ന്ന് തിങ്കള്‍ ഉച്ച
യോടെ വനം വകുപ്പ് കാമറ സ്ഥാപിച്ച് നിരീക്ഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!