Section

malabari-logo-mobile

ശാസ്ത്രീയ രീതിയിലുള്ള മാലിന്യനിര്‍മാര്‍ജ്ജനത്തിനായി സംയുക്ത സമിതി താനൂര്‍ ഹാര്‍ബര്‍ സന്ദര്‍ശിച്ചു

HIGHLIGHTS : A joint committee visited Tanur Harbor for scientific waste disposal

 

താനൂര്‍: ഫിഷറീസ് മാനേജ്മെന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മാലിന്യനിര്‍മാര്‍ജ്ജനത്തിനായി താനൂര്‍ ഹാര്‍ബര്‍ സന്ദര്‍ശിച്ചു. നഗരസഭ അധികൃതര്‍, ശുചിത്വ മിഷന്‍, ഫിഷറീസ്, വില്ലേജ് തല ഫിഷറീസ് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹാര്‍ബര്‍ നേരിടുന്ന ജൈവ അജൈവ മാലിന്യ നിര്‍മാര്‍ജ്ജന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതിന് ശാശ്വത പരിഹാരത്തിനായി പദ്ധതികള്‍ തയ്യാറാക്കുന്നതിന് കലക്ടര്‍, നഗരസഭ, എഫ്.എം.സി, ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് കലക്ടറേറ്റില്‍ യോഗം വിളിച്ചു ചേര്‍ക്കുവാന്‍ തീരുമാനിച്ചു.

sameeksha-malabarinews

നഗരസഭാ ചെയര്‍മാന്‍ പി.പി ഷംസുദ്ദീന്‍, ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സില്‍ അംഗം അഹമ്മദ്കുട്ടി പഞ്ചാരയില്‍, സി.എം.എഫ്.ആര്‍.ഐ ശാസ്ത്രജ്ഞ അനുലക്ഷ്മി, ശുചിത്വ മിഷന്‍ അംഗങ്ങളായ ഇ. കമറുദ്ദീന്‍, ശങ്കരനാരായണന്‍, ഫിഷറീസ് എ.ഡി രാജേഷ്, കൗണ്‍സിലര്‍ മുസ്തഫ, ഹംസക്കോയ തുടങ്ങിയവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!