HIGHLIGHTS : A group of stray dogs crossed the road in Parappanangadi: the van hit an electric pole
പരപ്പനങ്ങാടി: തെരുവു നായക്കള്‍ കൂട്ടത്തോടെ റോഡ് മുറിച്ച് ഓടിയതിനെ തുടര്‍ന്ന് വാന്‍ അപകടത്തില്‍പ്പെട്ടു. നായക്കൂട്ടം റോഡ് മുറിച്ച് ഓടുന്നത് കണ്ടതോടെ പെട്ടന്ന് ബ്രെയ്ക്കിട്ട വാന്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകര്‍ത്തു.
കോഴിക്കോട് നിന്നും തിരൂര്‍ ഭാഗത്തേക് പോവുകയായിരുന്ന വാന്‍ പരപ്പനങ്ങാടി സര്‍വീസ് സഹകരണ ബാങ്കിനടുത്തെ ഇലക്ട്രിക് പോസ്റ്റാണ് അപകടത്തില്‍ തകര്‍ന്നത് . വാനിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. ആര്‍ക്കും പരിക്കില്ല ‘ പരപ്പനങ്ങാടി പൊലീസ് ഉടന്‍ സ്ഥലത്തെത്തി തടസം നേരിട്ട ഗതാഗതം പുന: സ്ഥാപിച്ചു .


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു