Section

malabari-logo-mobile

പോലീസ് വാഹനങ്ങള്‍ കൂട്ടമായി അപകടത്തില്‍ പെട്ടു

HIGHLIGHTS : Police vehicles were involved in mass accidents

തിരൂരങ്ങാടി: പോലീസ് വാഹനങ്ങള്‍ കൂട്ട അപകടത്തില്‍ പെട്ടു. മോവോയിസ്റ്റ് കേസിലെ പ്രതിയുമായി പോകുകയായിരുന്ന പോലീസ് വാഹനങ്ങളാണ് കൂട്ട അപകടത്തില്‍ പെട്ടത്. ദേശീയ പാതയില്‍ എ ആര്‍ നഗര്‍ വി കെ പടിക്ക് അടുത്ത് അരീത്തോട് വച്ചാണ് അപകടം. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. തൃശ്ശൂരില്‍ നിന്നും മാവോയിസ്റ്റ് കേസില്‍ പെട്ട പ്രതിയുമായി കല്പറ്റ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. 4 പൊലീസ് വാഹനങ്ങളാണ് ഉണ്ടായിരുന്നത്. തിരുരങ്ങടി, എരുമപ്പെട്ടി, എരമംഗലം, ഗുരുവായൂര്‍ ക്ഷേത്രം എന്നി സ്റ്റേഷനുകളിലെ പോലീസ് വാഹനങ്ങള്‍ ആണ് ഉണ്ടായിരുന്നത്. മുമ്പില്‍ തിരുരങ്ങാടി പോലീസിന്റെ വാഹനവും പിന്നില്‍ ഗുരുവായൂര്‍ ടെംപിള്‍ എരുമപ്പെട്ടി പേരാമ്‌നഗലം എന്നി വാഹനങ്ങളാണ് ഉണ്ടായിരുന്നത്. ഗുരുവായൂര്‍ ടെംപിള്‍ വാഹനത്തിലായിരുന്നു പ്രതി ഉണ്ടായിരുന്നത്.

അരീത്തോട് വച്ച മുമ്പില്‍ പോകുകയായിരുന്ന കൊയ്ത്തു മെതി യന്ത്രം സൈഡ് ആക്കിയപ്പോള്‍ തൊട്ടു പിന്നില്‍ ഉണ്ടായിരുന്ന കാര്‍ തട്ടിയതിനെ തുടര്‍ന്ന് പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ പിറകില്‍ ഉണ്ടായിരുന്ന പൊലീസ് വാഹനം കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നിന് പുറകെ ഒന്നായി മറ്റു മൂന്ന് വാഹനങ്ങളും കൂട്ടി ഇടിച്ചു. മാവോയിസ്റ്റ് കേസില്‍ പെട്ട രാജീവ് എന്ന ആളാണെന്നാണ് സംശയം. ഇയാളെ കല്പറ്റ കോടതില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടയില്‍ ആയിരുന്നു അപകടം. അപകടത്തില്‍ 2 പോലീസ്‌ക്കാര്‍ക്ക് പരിക്കറ്റു.

sameeksha-malabarinews

തൃശൂര്‍ എ ആര്‍ ക്യാമ്പില്‍ ആന്റണി, വിഷ്ണു എന്നീ പോലീസ്‌കാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുരങ്ങടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തിരുരങ്ങടി പരപ്പനങ്ങാടി കോട്ടക്കല്‍ എന്നിവിടങ്ങളില്‍ പൊലീസ് വാഹനം എത്തി പ്രതിയുമായി കല്പറ്റയിലേക്ക് പോയി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!