പരപ്പനങ്ങാടി: കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മഹനീയ മാതൃക കാണിച്ച് പരപ്പനങ്ങാടി ഉള്ളണം സ്വദേശി. ചെറച്ചന്‍ വീട്ടില്‍ നടാം തോട്ടില്‍ ഇബ്രാഹിം കുട്ടി ഹാജിയുടെ മകന്‍ ഇസ്മായില്‍ ആണ് സാമ്പത്തിക പ്രയാസം മൂലം സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനാകാതിരുന്ന അഞ്ച് കുടുംബങ്ങള്‍ക്ക് കൈത്താങ്ങായത്.
പ്രവാസി വ്യവസായി ആയ ഇസ്മായില്‍ സ്വന്തം സമ്പാദ്യo ചെലവഴിച്ചാണ് തന്റെ ഗ്രാമമായ പരപ്പനങ്ങാടി ഉള്ളണം പ്രദേശത്ത് ഈ കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കിയത്.
വീടിന്റെ താക്കോല്‍ ദാന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലുമ പ്രസിഡന്റ് ജിഫ്രി കോയ തങ്ങള്‍, മു ഇന്‍ അലി തങ്ങള്‍, തുടങ്ങി സാമൂഹ്യ, മത, ‘രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അടക്കം നൂറുകണക്കിനാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




