ആലിപ്പറമ്പ് ഹണിട്രാപ്പ്; വീട്ടിലേക്ക് വിളിച്ച് വരുത്തി തട്ടിയത് 2 ലക്ഷം, യുവതി പിടിയില്‍

പെരിന്തല്‍മണ്ണ : മലപ്പുറത്ത് 65കാരനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയെന്ന കേസില്‍ പ്രതിയായ യുവതിയെ അറസ്റ്റു ചെയ്തു. താഴെക്കോട് മേലേകാപ്പ് പറമ്പ് സ്വദേശി പൂതന്‍കോടന്‍ വീട്ടില്‍ ഷബാന(37) നെയാണ് അറസ്റ്റിലായത്. ഈ കേസില്‍ നേരത്തെ രണ്ടുപേരെ ചെയ്തിരുന്നു. ആലിപ്പറമ്പ് വട്ടപറമ്പ് സോദേശി പീറാലി വീട്ടില്‍ ഷബീറലി(37), താഴെക്കോട് ബിടത്തി സോദേശി ജംഷാദ്(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ടുപേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ആലിപ്പറമ്പ് സ്വദേശിയായ മധ്യവയസ്‌കനില്‍ നിന്നും രണ്ടുലക്ഷം രൂപ തട്ടിയെടുത്തതിനാണ് യുവതിക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരേ പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയത്. യുവതി മൊബൈല്‍ ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിച്ച് മാര്‍ച്ച് 18ന് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. രാത്രി വീടിനുപുറത്ത് എത്തിയപ്പോഴേക്കും അഞ്ച് പേരടങ്ങിയ സംഘമെത്തി തടഞ്ഞുവെച്ചു. ദൃശ്യങ്ങളും ഫോട്ടോയും മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ പ്രേംജിത്ത്, എസ് ഐ ഷിജോ സി തങ്കച്ചന്‍, എസ് സി പി ഒമാരായ ഷൗക്കത്ത്, രാകേഷ്, മിഥുന്‍, സി പി ഒ സല്‍മാന്‍ പള്ളിയാല്‍ തൊടി, സജീര്‍ മുതുകുര്‍ശ്ശി, അജിത്ത്, സൗമ്യ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top