HIGHLIGHTS : A five-year-old girl has been diagnosed with Zika virus in Karnataka
കര്‍ണാടകയില്‍ ആദ്യ സിക വൈറസ് റിപ്പോര്‍ട്ട് ചെയ്തു. റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വിയില്‍ അഞ്ചുവയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്ത് താമസിക്കുന്ന കുട്ടി ഉള്‍പ്പെട്ട കുടുംബം പുറത്തേക്ക് യാത്രകള്‍ നടത്തിയിരുന്നില്ല .കുടുംബത്തിലെ അഞ്ച് പേരുടെയും രക്തസാമ്പിളുകള്‍ സെറം സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് .
കുടുംബത്തിലെ മറ്റാര്‍ക്കും സിക സ്ഥിരീകരിച്ചിട്ടില്ലെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി ഡോക്ടര്‍ കെ സുധാകര്‍ പറഞ്ഞു.

കേരളം, ഉത്തര്‍പ്രദേശ്,മഹാരാഷ്ട്ര തുടങ്ങിയ ഇടങ്ങളില്‍ നേരത്തെ ശിഖാ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും കര്‍ണാടകയില്‍ ഇത് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പനിബാധിച്ച കുട്ടിയുടെ സെറം ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയക്കും വേണ്ടിയാണ് ആദ്യം പരിശോധിച്ചത് .എന്നാല്‍ ഇവ കണ്ടെത്താത്തിനെതുടര്‍ന്ന് പൂനെയിലെ വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്നും ഡോക്ടര്‍ സുധാകര്‍ പറഞ്ഞു
അതേസമയം പരിഭ്രാന്തരാക്കേണ്ട സാഹചര്യമില്ലെന്നും ശിഖ വൈറസിനെ നേരിടാന്‍ ആരോഗ്യവകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധന നടത്താന്‍ ബാംഗ്ലൂരില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും രണ്ട് വിദഗ്ധ സംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട് .
കൊതുകുകളിലൂടെ പകരുന്ന വൈറസാണ് ഇത്. പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, കണ്ണിന് ചുവന്ന നിറം, സന്ധിവേദന, പേശി വേദന, തലവേദന തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു